ദുബായ്

ഓപ്പറേഷൻ ഫ്രിഡ്ജ് : പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്ന കണ്ടെയ്നറിൽ 123 കിലോഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ക്രിമിനല്‍ സംഘത്തെ ദുബായ് പോലീസ് പിടികൂടി.

പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്ന കണ്ടെയ്നറി ൽ 123 കിലോഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ക്രിമിനല്‍ സംഘത്തെ ദുബായ് പോലീസ് പിടികൂടി.യുഎഇയിലേക്ക് 123 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കടത്താനുള്ള ശ്രമമാണ് ദുബായ് പോലീസ് പരാജയപ്പെടുത്തിയത്. ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് വന്ന റഫ്രിജറേറ്റഡ് ഷിപ്പിംഗ് കണ്ടെയ്നറിന്റെ അടിയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരിന്നതെന്ന് പോലീസ് പറഞ്ഞു.

‘ഓപ്പറേഷൻ ഫ്രിഡ്ജ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷന്റെ ഫലമായി സംഘടിത അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിലെ മൂന്ന് അംഗങ്ങളെയാണ് അറസ്റ്റ് ചെയ്യാനായത്. ഏഷ്യൻ രാജ്യത്ത് താമസിക്കുന്ന തങ്ങളുടെ നേതാവിന്റെ നിർദ്ദേശപ്രകാരമാണ് കുറ്റവാളികൾ പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഫൈനൽ ഡെലിവറിക്ക് തയ്യാറെടുക്കുന്നതിനായി കണ്ടെയ്നറിന്റെ അടിയിൽ നിന്ന് മയക്കുമരുന്ന് വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്

error: Content is protected !!