ഇന്ത്യ കേരളം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കാര്‍ എന്‍ട്രി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്‌കാര്‍ എന്‍ട്രി. ഓസ്‌കാറിലേക്കുള്ള 2021ലെ ഇന്ത്യയുടെ ഓദ്യോഗിക എന്‍ട്രിയാണ് ജല്ലിക്കട്ട്.

2011നു ശേഷം ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഓസ്കർ എൻട്രി ലഭിക്കുന്നത്. വിദേശ ചിത്രങ്ങളുടെ മത്സര വിഭാഗത്തിലാണ് ചിത്രം ഉൾപ്പെട്ടിരിക്കുന്നത്.

93-മത് അക്കാദമി അവാര്‍ഡിലേക്കാണ് ജല്ലിക്കട്ട് പരിഗണിച്ചത്. 2021 ഏപ്രിൽ 25നാണ് ഓസ്കർ പ്രഖ്യാപനം.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, സാന്റി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം സോയ അക്തര്‍ സംവിധാനം ചെയ്ത ഗലി ബോയ് ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി. പക്ഷെ ചിത്രം നോമിനേഷനിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടില്ല.

error: Content is protected !!