ഷാർജ

നിയമവിരുദ്ധ നടപടികൾ തടയുന്നതിനായി പട്രോളിംഗ് ശക്തമാക്കി ഷാർജ പോലീസ്

ഷാർജയിൽ നിയമവിരുദ്ധ നടപടികൾ തടയുന്നതിനായി പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്. ചൂതാട്ടം, കെട്ടിടങ്ങൾക്കടിയിലുള്ള കൗമാരക്കാരുടെ ഒത്തുകൂടൽ, ഹരിത പ്രദേശങ്ങളിൽ മാലിന്യം തള്ളൽ, പടക്കം പൊട്ടിക്കൽ, താമസക്കാരുടെ സുരക്ഷയ്ക്ക് അപകടകരമായേക്കാവുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിയമവിരുദ്ധ നടപടികൾ തടയുന്നതിന് ഷാർജ പോലീസ് റെസിഡൻഷ്യൽ ‌പ്രദേശങ്ങളിലും ഹരിത ഇടങ്ങളിലും പട്രോളിംഗ് ശക്തമാക്കി.

സ്ട്രീറ്റ് കച്ചവടക്കാർ, യാചകർ, വ്യജ സിഡി നിരോധിക്കപ്പെട്ട പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന ആളുകളെ ലക്ഷ്യമിട്ട് ഷാർജ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്

കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി നിലവിൽ ആളുകൾ ഒത്തുകൂടാൻ അനുവാദമില്ല. എന്നിരുന്നാലും, മുന്നറിയിപ്പുകൾ നൽകിയിട്ടും ആളുകൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും ഷാർജ പോലീസ് അറിയിച്ചു.

error: Content is protected !!