ദുബായ്

2021 മാർച്ചിൽ ദുബായിൽ ഒരു പുതിയ ടണൽ കൂടി തുറക്കും ; ആർ‌ടി‌എ

ദുബായിലെ അൽ ഖവാനീജ്-ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് ജംഗ്ഷനിലെ ടണലിന്റെ നിർമാണ ജോലികൾ 72 % പൂർത്തിയായെന്നും 2021 മാർച്ചോടെ ടണൽ തുറക്കുമെന്നും ദുബായിലെ ആർ‌ടി‌എ വക്താവ് അറിയിച്ചു

അൽ ഖവാനീജ് റോഡ് മെച്ചപ്പെടുത്തുന്നത് 52 % പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. അൽ ഖവാനീജ്, അൽ അമർദി സ്ട്രീറ്റുകളിലെ മൂന്ന് പ്രധാന ജംഗ്ഷനുകൾ മെച്ചപ്പെടുത്തുന്നതും അൽ ഖവാനീജ്, അൽ അമർദി സ്ട്രീറ്റുകളിൽ 23 കിലോമീറ്റർ നീളത്തിൽ സർവീസ് റോഡുകൾ നിർമ്മിക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

error: Content is protected !!