ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് യു.എ.ഇയില്‍ എത്തും. ചൊവ്വാഴ്ച ബഹ്റൈനില്‍ എത്തിയ അദ്ദേഹം അവിടെനിന്ന് നേരിട്ട് യു.എ.ഇയിലേക്ക് തിരിക്കും. 26ന് യു.എ.ഇയില്‍ നിന്ന് മടങ്ങും.
രണ്ട് ദിവസത്തിനിടെ നിരവധി മീറ്റിങ്ങുകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. വ്യാഴാഴ്ച യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നെഹ്യാനുമായി കൂടിക്കാഴ്ച നടത്തും. കൂടുതല്‍ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യും.