അബൂദാബി

സ്ക്രാപ്പ് ടയർ റീസൈക്ലിംഗ് ചെയ്യുന്നതിനായുള്ള കേന്ദ്രം അബുദാബിയിൽ തുറന്നു

മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും പൊതുജനാരോഗ്യത്തിനും പാരിസ്ഥിതിക അപകടസാധ്യതകൾക്കും തടയിടുന്നതിനായി വിപുലീകരിച്ച ഉപയോഗിച്ച ടയർ റീസൈക്ലിംഗ് സൗകര്യം അബുദാബിയിൽ തുറന്നു.

അബുദാബി വേസ്റ്റ് മാനേജ്‌മെന്റ് സെന്റർ (തദ്‌വീർ) അബുദാബി ആസ്ഥാനമായുള്ള , മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സേവനങ്ങളിലും 10 വർഷത്തിലേറെ വൈദഗ്ദ്ധ്യം തെളിയിച്ച
ടാർഹീൽ കളക്റ്റിംഗ് വേസ്റ്റ്സ് എൽ‌എൽ‌സിയുമായി ചേർന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ടാർ‌ഹീൽ‌ റീസൈക്ലിങിന് മുമ്പായി ഉപയോഗിച്ച ടയറുകൾ‌ ശേഖരിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നു. പ്രതിവർഷം 70,000 ടൺ ടയറുകൾ സംസ്‌കരിക്കാൻ ശേഷിയുള്ള ഈ സൗകര്യം 2020 ആരംഭം മുതൽ മൂന്നാം പാദം വരെ 17,000 ടൺ ടയറുകൾ റീസൈക്ലിങ് ചെയ്തിട്ടുണ്ട്.

error: Content is protected !!