ഷാർജ

ഖോർ ഫക്കാൻ മലനിരകളിൽ പെട്ടുപോയ 2 ആൺകുട്ടികളെ ഷാർജ പോലീസ് രക്ഷപ്പെടുത്തി

ഷാർജ എമിറേറ്റ്‌സിന്റെ കിഴക്കൻ ഭാഗത്തുള്ള തീരത്തോട് ചേർന്നുള്ള ഖോർ ഫക്കാൻ മലനിരകളിൽ നിന്ന് 8 ഉം 12 ഉം വയസുള്ള രണ്ട് ആൺകുട്ടികളെ ഷാർജ പോലീസ് പട്രോളിംഗ് രക്ഷപ്പെടുത്തി.

ഖോർ ഫക്കാനിൽ താമസിച്ചിരുന്ന കുടുംബത്തിൽ നിന്ന് ആൺകുട്ടികളെ മണിക്കൂറുകളോളം കാണാതായതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.

പട്രോളിംഗ് സംഘം വന്ന് മലനിരകളിൽതീവ്രമായ തിരച്ചിൽ നടത്തിയപ്പോൾ ആൺകുട്ടികൾക്ക് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴി മറന്നതിനാൽ അവർ ആശയക്കുഴപ്പത്തിലായി മലകളിൽ ചുറ്റിനടക്കുന്നതായി കണ്ടെത്തി.
പോലീസ് പട്രോളിംഗ് അവർക്ക് വെള്ളവും ഭക്ഷണവും നൽകി, ഭയന്ന അവരെ ശാന്തരാക്കുകയും അവരുടെ കുടുംബത്തിനെ ഏല്പിക്കുകയും ചെയ്തു. ആൺകുട്ടികളെ കണ്ടെത്താൻ ഉദ്യോഗസ്ഥർ നടത്തിയ എല്ലാ ശ്രമങ്ങൾക്കും കുടുംബം പോലീസ് മേധാവിയോട് നന്ദി പറഞ്ഞു.

error: Content is protected !!