അന്തർദേശീയം അബൂദാബി

നെതന്യാഹുവിനേയും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനേയും നൊബൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരെ സമാധാന നൊബൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതില്‍ ഇരുനേതാക്കളും വഹിച്ച പങ്ക് അടിസ്ഥാനമാക്കിയാണ് നൊബൽ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമാധാന നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചതിന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഇപ്രാവശ്യത്തെ നൊബേൽ സമാധാന സമ്മാനത്തിന് നാമനിർദേശം ചെയ്തിരുന്നു.

സമാധാന നൊബൽ ജേതാവ് ഡേവിഡ് ട്രിംബിൾ ഷെയ്ഖ് മുഹമ്മദിന്റെയും നെതന്യാഹുവിന്റെയും പേരുകൾ നൊബേൽ കമ്മിറ്റിക്ക് സമർപ്പിച്ചതായി ഇസ്രയേലി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. സെപ്തംബറിലാണ് യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രായേല്‍ നയതന്ത്രബന്ധം ബന്ധം പുനഃസ്ഥാപിച്ചത്.

error: Content is protected !!