മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും.സ്വര്‍ണക്കടത്ത്-ഡോളര്‍ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാ ജയിലില്‍ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കടത്തിലടക്കം ശിവശങ്കറിന്റെ ഒത്താശയുണ്ടായിരുന്നെന്ന കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി എന്‍ഫോഴ്സ്മെന്റിന് ലഭിച്ച പശ്ചാത്തലത്തിലാണ് കസ്റ്റംസിന്റെ നീക്കം.