ഷാർജ

പെരുമാൾ മുരുകന്റെ ആളണ്ടാപ്പക്ഷിയുടെ മലയാളം പതിപ്പ് ദുബായ് വാർത്തയുടെ ചീഫ് എഡിറ്റർ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ എക്സ്പോസെന്ററിലെ മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ ആളണ്ടാപ്പക്ഷി എന്ന നോവലിന്റെ മലയാളം പതിപ്പ് ദുബായ് വാർത്തയുടെ ചീഫ് എഡിറ്റർ നിസാർ സെയ്‌ദ് എയർമാസ്റ്റർ ഇന്റർനാഷണലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫിറോസ് അബ്ദുള്ളയ്ക്ക് നൽകികൊണ്ട് പ്രകാശനംചെയ്തു. പ്രമുഖ എഴുത്തുകാരൻ ഇടമൺ രാജനാണ് പെരുമാൾ മുരുകന്റെ ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെപ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽവെച്ചാണ് പ്രകാശനചടങ്ങ് നടന്നത്.

ബന്ധങ്ങളെ ബന്ധനമായി കാണാതെ പൊട്ടിപ്പോയ ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള വലിയൊരു വായന വിസ്മയമാണ് ആളണ്ടാപ്പക്ഷി.കൂട്ടുകുടുംബത്തിന്റെ ബന്ധനത്തിൽ നിന്നും ബന്ധുക്കളുടെ നിർബന്ധത്തിനു വിധേയനായി നാടുവിട്ടുപോകേണ്ടിവരുന്ന ഒരു കർഷകകുടുംബത്തിന്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം.

ചടങ്ങിൽ പ്രവീൺ പാലക്കൽ പുസ്തകം പരിചയപ്പെടുത്തി. പരിപാടിയിൽ ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരി, ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, പ്രമുഖ എഴുത്തുകാരൻ ബഷീർ തിക്കോടി, ഷംസുദ്ധീൻ അൽഷംസ്, ഫൈസൽ അസ്‌വാക്ക്, മുനവർ വാളഞ്ചേരി ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ്, ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, അഡ്വ.ശങ്കർ നാരായണൻ, സാമൂഹ്യപ്രവർത്തകൻ കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!