അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ കാലാവസ്ഥ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

കാലാവസ്ഥാ വ്യതിയാനം ; മഴയിലും വെള്ളപ്പൊക്കത്തിലും താഴ്വരകളിൽ മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

താമസക്കാരോട് മഴയിലും വെള്ളപ്പൊക്കത്തിലും താഴ്വരകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് യുഎഇ ഊർജ്ജ, അടിസ്ഥാന സൗകര്യമന്ത്രാലയം (MoEI) മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണെന്നും കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കാനും മഴയിലും വെള്ളപ്പൊക്കത്തിലും താഴ്വരകളിൽ നിന്ന് മാറിനിൽക്കാനും മന്ത്രാലയം ട്വിറ്ററിലൂടെ ഉപദേശിച്ചു. സീസൺ മാറുന്നതിനാൽ ശരത്കാലം മുതൽ ശീതകാലം വരെ കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിക്കുന്നതായും എല്ലായ്പ്പോഴും കൂടുതൽ ശ്രദ്ധാലുവായിരിക്കാനും നാഷണൽ മെറ്റീരിയോളജി സെന്റർ (എൻസിഎം) വക്താവ് പറഞ്ഞു.

error: Content is protected !!