ദുബായ്

മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി. ട്രഷററും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിൻ്റെ വേർപാടിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുശോചിച്ചു .

മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി. ട്രഷററും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിൻ്റെ വേർപാടിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുശോചിച്ചു .പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാർലമെൻററി സെക്രട്ടറി എന്ന നിലയിലാണ് പട്ടേൽ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. തുടർന്ന് കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തിൽ അവിഭാജ്യഘടകമായി മാറി.
യുപിഎ സർക്കാറുകളുടെ രൂപീകരണത്തിൽ അദ്ദേഹം വഹിച്ച പങ്ക് നിർണായകമായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അസാമാന്യമായ കഴിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ ‘ക്രൈസിസ് മാനേജ്മെൻറ് ‘ വൈദഗ്ധ്യം പ്രശംസനീയമാണ്.
ഇത്തവണ രാജ്യസഭയിലേക്ക് അദ്ദേഹം വരാതിരിക്കുന്നതിന് ബിജെപി നടത്തിയ സർവ്വ കള്ളകളികളെയും പരാജയപ്പെടുത്തി അദ്ദേഹം വിജയിച്ചത് ദേശീയ രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
രാപകൽ ഭേദമെന്യേ പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്തിരുന്ന അദ്ദേഹത്തിൻറെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിനും ജനാധിപത്യ മതേതര ശക്തികൾക്കും തീരാനഷ്ടമാണ്.അദ്ദേഹത്തിൻ്റെ വിയോഗമെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

error: Content is protected !!