അന്തർദേശീയം ഇന്ത്യ

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിൽ നവംബർ 30വരെയായിരുന്നു സർവീസുകൾക്ക് വിലക്കുണ്ടായിരുന്നത്.

അതേസമയം എയർ ബബിൾ കരാർപ്രകാരമുള്ള തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള വിമാന സർവീസുകൾ തുടരുമെന്ന് ഡിജിസിഎ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഉത്തരവ് അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്കും ബാധകമല്ല. വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന വന്ദേഭാരത് ദൗത്യം ഉൾപ്പെടെയുള്ള ഡിജിസിഎയുടെ പ്രത്യേക അനുമതിയുള്ള സർവീസുകളെയും വിലക്ക് ബാധിക്കില്ല.

error: Content is protected !!