അന്തർദേശീയം

യുഎസ് വീണ്ടും ലോകാരോഗ്യ സംഘടനയില്‍ ചേരും ; ചൈന ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും ജോ ബൈഡന്‍

യുഎസ് വീണ്ടും ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യുഎച്ച്ഒ) ചേരുമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍. ചൈന ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറിയ ട്രംപ് ഗവണ്‍മെന്റിന്റെ നയം തിരുത്തുമെന്നാണ് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയെ ശിക്ഷിക്കാന്‍ ആവശ്യമായത് ചെയ്യുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനിടെ ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ജോ ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.

error: Content is protected !!