ഷാർജ

ഷാർജയിൽ വാടകകരാർ അറ്റസ്റ്റേഷൻ ഫീസിൽ ഇളവ്

ഷാർജയിൽ വാടകകരാറിനുള്ള അറ്റസ്റ്റേഷൻ ഫീസ് ഷാർജ മുനിസിപ്പാലിറ്റി നാല് ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമാക്കി കുറച്ചു.

നവംബർ 16 തിങ്കളാഴ്ച മുതൽ 2021 മാർച്ച് അവസാനം വരെ മുനിസിപ്പാലിറ്റി ഫീസ് കുറയ്ക്കുന്നത് പ്രാബല്യത്തിൽ ഉണ്ടായിരിക്കും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ഈ തീരുമാനം.

റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക മേഖലകൾക്കായി പുതിയതും കാലഹരണപ്പെട്ടതുമായ എല്ലാ കരാറുകളും ഇതിൽ ഉൾപ്പെടുന്നുവെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തബിത് അൽ താരൈഫി പറഞ്ഞു. നിലവിലുള്ള പകർച്ചവ്യാധി കണക്കിലെടുത്ത് സർക്കാരിനെയും സ്വകാര്യ ഏജൻസികളെയും വ്യക്തികളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്നതിനുള്ള ഷാർജ ഗവൺമെന്റിന്റെ രണ്ടാമത്തെ പാക്കേജിന്റെ ഭാഗമായാണ് തീരുമാനം.

error: Content is protected !!