അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 4 കോവിഡ് മരണങ്ങൾ / 1,209 പുതിയ കോവിഡ് കേസുകൾ / 680 പേർക്ക് രോഗമുക്തി

യുഎഇയിൽ ഇന്ന് 1,209 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 680 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 4 മരണങ്ങൾ കൂടി രേഖപ്പെടുത്തി.

ഇന്നത്തെ പുതിയ 1,209 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 151,554  ആണ്. ഇന്നത്തെ കണക്കനുസരിച്ച് 680  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 143,932 ആയി.

യുഎഇയിൽ നിലവിൽ 7,088  സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 534 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

84,154 പുതിയ പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്.

error: Content is protected !!