അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്നും 4 കോവിഡ് മരണങ്ങൾ / 1,292 പുതിയ കോവിഡ് കേസുകൾ / 890 പേർക്ക് രോഗമുക്തി

യുഎഇയിൽ ഇന്ന് 1,292  പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 890 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്നും 4 മരണങ്ങൾ  രേഖപ്പെടുത്തി.

ഇന്നത്തെ പുതിയ 1,292 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 154,101 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 890 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 145,537 ആയി.

യുഎഇയിൽ നിലവിൽ 8,022 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 542 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 

error: Content is protected !!