അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 1,262 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു / 771 പേർക്ക് രോഗമുക്തി / ഒരു മരണം

യുഎഇയിൽ ഇന്ന് 1,262 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 771 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് ഒരു മരണം കൂടി രേഖപ്പെടുത്തി

ഇന്നത്തെ പുതിയ 1,262 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 157,785 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 771 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.

ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 148,080 ആയി. യുഎഇയിൽ നിലവിൽ 9,157 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 548  മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!