അബൂദാബി ആരോഗ്യം

യുഎഇയിൽ സജീവ കോവിഡ് കേസുകൾ കൂടുന്നു / ഇന്ന് 1,297 പുതിയ കോവിഡ് കേസുകൾ / 783 പേർക്ക് രോഗമുക്തി / 4 മരണങ്ങൾ

യുഎഇയിൽ ഇന്ന് 1,297 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 783 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 4 മരണങ്ങൾ കൂടി രേഖപ്പെടുത്തി.

ഇന്നത്തെ പുതിയ 1,310 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 162,662 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 783 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 151,044 ആയി.

യുഎഇയിൽ നിലവിൽ 11,055 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 563 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.യുഎഇയിൽ ഇതുവരെ 16 ദശലക്ഷത്തിലധികം കോവിഡ് -19 പരിശോധനകൾ നടത്തിയിട്ടുണ്ട്

error: Content is protected !!