അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 1,305 പുതിയ കോവിഡ് കേസുകൾ / 826 പേർക്ക് രോഗമുക്തി / ഒരു മരണം

യുഎഇയിൽ ഇന്ന് 1,305 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 826 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് ഒരു മരണം കൂടി രേഖപ്പെടുത്തി.

ഇന്നത്തെ പുതിയ 1,305 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 163,967ആണ്. ഇന്നത്തെ കണക്കനുസരിച്ച് 826 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 151,870 ആയി.

യുഎഇയിൽ നിലവിൽ 11,533 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 564 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!