ഷാർജ

49-ാമത് യുഎഇ ദേശീയ ദിനം ; ഷാർജയിലും ട്രാഫിക് പിഴകളിൽ 50 % ഡിസ്‌കൗണ്ട്

49-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജയിൽ ട്രാഫിക് പിഴകളിൽ 50 % ഡിസ്‌കൗണ്ട് നൽകുമെന്ന് ഷാർജ പോലീസ് അറിയിച്ചു. ഡിസ്‌കൗണ്ട് പദ്ധതി 2020 ഡിസംബർ രണ്ടിന് ആരംഭിച്ച് 49 ദിവസം നീണ്ടുനിൽക്കും.

ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെയുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങളും ഡിസ്‌കൗണ്ടിൽ ഉൾപ്പെടുത്തുമെന്ന് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി പറഞ്ഞു. കൂടാതെ എല്ലാ ബ്ലാക്ക് പോയിന്റുകളും പിടിച്ചെടുക്കപ്പെട്ടിരിക്കുന്ന വാഹനങ്ങളുടെ പിഴയും ഈ ഡിസ്‌കൗണ്ട് പദ്ധതിയിലൂടെ റദ്ദാക്കാം

error: Content is protected !!