നിലവിലുള്ള കോവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് ഷാർജ സർക്കാർ ഓഫീസുകളിലും മറ്റ് ജോലിസ്ഥലങ്ങളിലും നടക്കുന്ന ദേശീയ ദിനാഘോഷങ്ങൾ റദ്ദാക്കിയതായി ദേശീയ ദിനാഘോഷങ്ങൾക്കായുള്ള ഷാർജ കമ്മിറ്റി പ്രഖ്യാപിച്ചു.
എമിറേറ്റിലെ ജനങ്ങളുടെ സുരക്ഷക്കും ക്ഷേമത്തിനും ഉയർന്ന മുൻഗണനയാണ് നൽകുന്നതെന്ന് സമിതി ചെയർമാൻ ഖാലിദ് ജാസിം അൽ മിഡ്ഫ പറഞ്ഞു.എന്നിരുന്നാലും, കോവിഡ് -19 മുൻകരുതൽ നടപടികൾക്കനുസൃതമായി അൽ മജാസ് ആംഫിതിയേറ്ററിൽ നടക്കുന്ന മഹത്തായ മ്യൂസിക് കൺസെർട്ട് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ നടപടികള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇവിടെ പ്രത്യേക പരിശീലനം നല്കിയ സംഘത്തെ നിയോഗിക്കും.