അജ്‌മാൻ അബൂദാബി അൽഐൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ യുടെ 49-ാമത് ദേശീയദിനത്തിൽ പാലിക്കേണ്ട പുതിയ കർശന മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളുമായി അബുദാബി പോലീസ്

യു എ യുടെ 49-ാമത് ദേശീയ ദിനാഘോഷത്തിനായുള്ള പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ അബുദാബി പോലീസ് ‌
പുറത്തിറക്കി
1.പരേഡുകളും മറ്റ് സംഘം ചേരലും പാടുള്ളതല്ല
2. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണം
3. കാറിന് മുകളിൽ കയറി നിൽക്കുകയോ വിൻഡോയിലൂടെ തല പുറത്തിടുകയോ പാടുള്ളതല്ല
4 .കാർ സ്റ്റണ്ടുകൾ പാടില്ല
5. ഒരു കാരണവശാലും ട്രാഫിക് തടസ്സപ്പെടുത്താൻ പാടില്ല
6. നിയുക്ത സ്ഥലങ്ങളിൽ മാത്രമേ പാർക് ചെയ്യാൻ പാടുകയുള്ളൂ
7. നിർബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം, ഒപ്പം സാമൂഹിക അകലം പാലിച്ചേ പറ്റൂ.
8. കാർ എഞ്ചിൻ മോഡിഫൈ ചെയ്യാൻ പാടില്ല
9. ഡ്രൈവർമാരും യാത്രക്കാരും ഒരു തരത്തിലുള്ള സ്പ്രേകളും ഉപയോഗിക്കരുത്
10. കാർ റയർ ഗ്ലാസ്സുകൾ മറയ്ക്കരുത്
11. മൂന്ന് പേരിൽ കൂടുതൽ ഒരു കാറിൽ സഞ്ചരിക്കരുത്

error: Content is protected !!