ദുബായ്

യുഎഇ ദേശീയ ദിനം: 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബായ് ഭരണാധികാരിയും

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയുടെ 49-ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.

നിരവധി രാജ്യങ്ങളിലെ തടവിൽ കഴിയുന്ന പൗരന്മാരെയാണ് മോചിപ്പിക്കുന്നത്. ഈ ആഴ്ച ആദ്യം യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 628 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. മാപ്പുനൽകിയ തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള അവസരം നൽകാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ താൽപ്പര്യത്തിന്റെ ഭാഗമായാണ് ഈ നീക്കം.

error: Content is protected !!