അബൂദാബി

യുഎഇയിൽ ഇന്ന് 1,107 പുതിയ കോവിഡ് കേസുകൾ / 714 പേർക്ക് രോഗമുക്തി / 2 മരണം

യുഎഇയിൽ ഇന്ന് 1,107 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 714 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. 2 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,107 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 168,860 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 714 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 154,899 ആയി.

യുഎഇയിൽ നിലവിൽ 13,389 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 572 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 87,514 പുതിയ കോവിഡ് ടെസ്റ്റുകൾ ഉൾപ്പെടെ യുഎഇയിൽ ഇതുവരെ 16.7 ദശലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട് .

error: Content is protected !!