അബൂദാബി

പുതുവത്സരാഘോഷം : 1.2 കിലോമീറ്റർ കരിമരുന്ന്പ്രദർശനവുമായി അബുദാബി

അബുദാബിയുടെ കോർണിഷ് പുതുവത്സരാഘോഷത്തിൽ ഒരു പ്രത്യേക പടക്ക പ്രദർശനത്തിനാൽ വർണപൂരിതമാകും. ഈ പ്രത്യേക കരിമരുന്ന്പ്രദർശനം 1.2 കിലോമീറ്റർ ദൂരത്തിൽ അതിശയകരമായ ഇഫക്റ്റുകൾ ഉൾക്കൊള്ളുന്നതാണെന്ന് അബുദാബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

20 വിദഗ്ധരുടെ മേൽനോട്ടത്തിൽ കരിമരുന്ന്പ്രദർശനം അഞ്ച് മിനിറ്റാണ്‌ നീണ്ടുനിൽക്കുക, 100 മണിക്കൂറിലധികം സമയം ചെലവഴിച്ചാണ് ഇത്തരത്തിലൊരു കരിമരുന്ന്പ്രദർശനം നടത്തുന്നത്. അതിന്റെ തയ്യാറെടുപ്പുകൾ താഴെ കാണുന്ന ലിങ്കിലുള്ള വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നു.

അബുദാബിയിൽ നടന്നുവരുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ഡിസംബർ 31 ന് രാത്രി അൽ വത് ബയിൽ നടക്കാനിരിക്കുന്ന 35 മിനിറ്റ് നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോഗവും ഗിന്നസ് ലോക റെക്കോഡ് തകർക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

error: Content is protected !!