അജ്‌മാൻ അബൂദാബി ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

2021 പുതുവത്സരത്തെ വരവേൽക്കാൻ യു എ ഇയിലെ 6 എമിറേറ്റുകളിലായി 33 കരിമരുന്ന് പ്രദർശനങ്ങൾ

2021 പുതുവത്സരത്തെ വരവേൽക്കാൻ യു എ ഇയിൽ 6 എമിറേറ്റുകളിലായി 33 കരിമരുന്ന് പ്രദർശനങ്ങൾ ഒരുങ്ങുന്നു

ദുബായിൽ പുതുവത്സരത്തെ വരവേൽക്കാനൊരുക്കിയിട്ടുള്ള വർണാഭമായ കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്ന 23 വ്യത്യസ്ത സ്ഥലങ്ങൾ ഇവയാണ്

ബുർജ് ഖലീഫ ¦ ബുർജ് അൽ അറബ് ¦ മദീനത്ത് ജുമൈറ ¦ ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ ¦ ഗ്ലോബൽ വില്ലേജ് ¦ ലാ മെർ ¦ ദുബായ് ഫ്രെയിം ¦ജുമൈറ ബീച്ച് റസിഡൻസ് – ബീച്ച് ¦ അൽ സീഫ് – ദുബായ് ക്രീക്ക് ¦ നഷാമ ടൗൺ സ്ക്വയർ ¦ ബാബ് അൽ ഷംസ് ഡെസേർട്ട് റിസോർട്ട് ¦ ലെ റോയൽ മെറിഡിയൻ റിസോർട്ട് ¦ Bvlgari റിസോർട്ട് ദുബായ് ¦ ഗോൾഫ് ക്ലബ് – അറേബ്യൻ റാഞ്ചസ് ¦ എമിറേറ്റ്സ് ഗോൾഫ് ക്ലബ് ¦ ദ അഡ്രസ്സ് മോണ്ട്ഗോമറി ഹോട്ടൽ ¦ ജബൽ അലി ഹോട്ടൽ ¦ ഫോർ സീസൺസ് ഹോട്ടൽ ¦ ദി വൺ & ഒൺലി ഹോട്ടൽ – പാം ജുമൈറ ¦ ദി വൺ & ഒൺലി – റോയൽ മിറേജ് ¦ അറ്റ്ലാന്റിസ് ദി പാം ¦  ജുമൈറ സബീൽ സരായ് ¦ പാർക്ക് ഹയാത്ത് ദുബായ്

അബുദാബി; അൽ വാത്ബയിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിൽ 35 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രദർശനം രണ്ട് ലോക റെക്കോർഡുകൾ തകർക്കാൻ ഒരുങ്ങുകയാണ്. യാസ് ദ്വീപിലും കരിമരുന്ന് പ്രയോഗമുണ്ടാകും. അബുദാബി കോർണിഷ് ഷോയിൽ അഞ്ച് മിനിറ്റ് 1.2 കിലോമീറ്റർ നീളത്തിലാണ് കരിമരുന്ന് പ്രദർശനം ഉണ്ടാകുക. അൽ മറിയ ദ്വീപിലും ഗംഭീരമായ ഒരു കരിമരുന്ന് പ്രദർശനമുണ്ടാകും.

ഷാർജ;  അൽ മജാസ് വാട്ടർഫ്രണ്ട് ഒരു പ്രത്യേക കരിമരുന്ന് പ്രദർശനം നടത്തും, അത് സമീപത്തുള്ള ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് കാണാനാകും.

റാസ് അൽ ഖൈമ ; 4 കിലോമീറ്റർ ദൈർഘ്യമുള്ള 10 മിനിറ്റ് കരിമരുന്ന് പ്രദർശനമാണ് റാസ് അൽ ഖൈമയിൽ ഒരുങ്ങുന്നത്. വിവിധ രൂപങ്ങളിലും തീമുകളിലുമുള്ള പടക്കങ്ങൾ അൽ മർജൻ ദ്വീപിനടുത്ത് കടലിനു മുകളിൽ ഉയരും. ഇത് കാണുന്നതിനായി അൽ ഹംറ വില്ലേജിലെയും അൽ മർജാൻ ദ്വീപിലെയും ഹോട്ടലുകൾ പ്രത്യേകം കാഴ്‌ചാ പ്രദേശങ്ങൾ ഒരുക്കും. അതേസമയം പൊതു ജനങ്ങൾക്കുള്ള കാഴ്ചക പ്രദേശങ്ങൾ കോവിഡ് സുരക്ഷാ നടപടിക്ക് അനുസൃതമായി അടയ്ക്കും.

അജ്മാനിൽ രണ്ട് സ്ഥലങ്ങളിലായി അഞ്ച് മിനിറ്റ് കരിമരുന്ന് പ്രദർശനങ്ങളാണ് ഒരുങ്ങുന്നത്. ഒന്ന് അജ്മാൻ കോർണിഷിൽ (അജ്മാൻ സരെയുടെ എതിർവശത്ത്),  മറ്റൊന്ന് അൽ സോറയിലെ ഒബറോയ് ബീച്ച് റിസോർട്ടിന് സമീപവുമാണ് കരിമരുന്ന് പ്രദർശനം ഉണ്ടാകുക.

ഫുജൈറയിലെ രണ്ട് സ്ഥലങ്ങളിൽ കരിമരുന്ന് പ്രദർശനമുണ്ടാകും : ഫുജൈറ കോർണിഷിലും, ദിബ്ബ ഫുജൈറ കോർണിഷിലും.

error: Content is protected !!