അന്തർദേശീയം

ലൈവ് ആയി കൊവിഡ് വാക്സിന്‍ സ്വീകരിച്ച് ബൈഡൻ

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. അദ്ദേഹം കുത്തിവെപ്പ് എടുക്കുന്നത് ലൈവ് ആയി ടെലിവിഷനിൽ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. കൊവിഡ് പ്രതിരോധ വാക്സിനിൽ അമേരിക്കൻ ജനതയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബൈഡൻ കുത്തിവെപ്പ് സ്വീകരിച്ചത്.

ഇന്ന് ഞാൻ കൊവിഡ് -19 വാക്സിന്‍ സ്വീകരിച്ചു.ഇത് സാധ്യമാക്കാൻ അശ്രാന്തമായി പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും – നന്ദി. ഞങ്ങൾ നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.

അമേരിക്കൻ ജനതയോട് – ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അറിയുക. വാക്സിൻ ലഭ്യമാകുമ്പോൾ, അത് എടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.’വാക്സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഒന്നാം തരംഗത്തിൽ 3,18,000 അമേരിക്കക്കാരാണ് മരിച്ചത്. അതിനിടെയാണ്പ്രധാന നേതാക്കള്‍ വാക്സിൻ സ്വീകരിച്ചത്. അമേരിക്കയിൽ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡൻ. 78 കാരനായ ബൈഡൻ ന്യൂആര്‍ക്കിലെ ക്രിസ്റ്റ്യാന ആശുപത്രിയിൽ നിന്നുമാണ് ഫൈസര്‍ വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജിൽ വാക്സിൻ നേരത്തെ തന്നെ സ്വീകരിച്ചിരുന്നതായി പ്രസിഡന്റ് ട്രാൻസിഷൻ ടീം പറഞ്ഞു.

error: Content is protected !!