Info കേരളം

ബുറേവി: തമിഴ്‌നാട്ടില്‍ നാല് മരണം; കേരളത്തിൽ ജാഗ്രത നിർദ്ദേശം

ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ നാല് മരണം. പന്റൂട്ടിയില്‍ രണ്ടിടത്ത് വീടുകള്‍ തകര്‍ന്ന് മൂന്ന് പേരും, ചെന്നൈയ്ക്ക് സമീപം തണ്ടയാര്‍പ്പേട്ടില്‍ ഷോക്കേറ്റ് ഒരാളുമാണ് മരിച്ചത്.കടലൂരില്‍ അമ്ബതിനായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ് ഉള്ളത്.ഇരുപതിനായിരത്തോളം വീടുകളില്‍ വെള്ളം കയറി.കാവേരി, നദീതാര ജില്ലകളില്‍ മഴ കനത്ത നാശം വിതച്ചു.

ചെന്നൈയില്‍ ഉള്‍പ്പടെ തമിഴ്‌നാട്ടില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാന്നാര്‍ കടലിടുക്കില്‍ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറായി ഒരേ സ്ഥലത്താണ് തുടരുന്നത്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധിവേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെയുമാണ്. ഇനിയുള്ള മണിക്കൂറില്‍ കൂടുതല്‍ ദുര്‍ബലമായേക്കും.

കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് നിരോധനം തുടരും.

error: Content is protected !!