Info അന്തർദേശീയം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി പിന്നിട്ടു. ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 15,87,437 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പിന്നിട്ടു. അമേരിക്ക,ഇന്ത്യ ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തോടടുത്തു. മരണം 1.42 ലക്ഷമായി. കഴിഞ്ഞ അഞ്ച് ദിവസമായി പ്രതിദിന മരണം അഞ്ഞൂറില്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 15 കോടി കടന്നു.ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3,72,293 ആയി. ആകെ രോഗികളുടെ 3.81 ശതമാനം മാത്രമാണിത്.

error: Content is protected !!