കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെയുള്ള കര്‍ഷകരുടെ സമരം അഞ്ചാം ദിവസം കടക്കുമ്ബോള്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് വെെകിട്ട് മൂന്ന് മണിക്ക് കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ അറിയിച്ചു. ഡല്‍ഹിയിലെ ശീത കാലാവസ്ഥയും വര്‍ദ്ധിച്ചു വരുന്ന കൊവിഡ് കേസുകളും കണക്കിലെടുത്താണ് അടിയന്തരമായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഗുരു നാനാക്കിന്റെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് എത്തിയ കര്‍ഷകര്‍ അമൃതസറിലേക്ക് മടങ്ങി പോകുമ്ബോള്‍ ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങള്‍ അടച്ചിടുമെന്ന് കര്‍ഷക സംഘടനകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ഉന്നതതല യോഗം ചേര്‍ന്ന ബി.ജെ.പി കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വസതിയിലായിരുന്നു യോഗം ചേര്‍ന്നിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്.