ദുബായ്

കഴിഞ്ഞ 5 വർഷത്തിനിടെ വിവിധ കുറ്റകൃത്യങ്ങൾക്കായി ദുബായിൽ അറസ്റ്റിലായത് 2,430 പേർ ; ദുബായ് പൊലീസ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2,430 പ്രതികളെ അറസ്റ്റ് ചെയ്യുകയും 2,145 സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 8.966 ബില്ല്യൺ വിലമതിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ദുബായ് പൊലീസിലെ സാമ്പത്തിക വിരുദ്ധ കുറ്റകൃത്യ വകുപ്പ് അറിയിച്ചു.

വ്യാപാര മേഖലയിലെ തട്ടിപ്പ്, വ്യാജ ഉല്‍പ്പന്നങ്ങള്‍, പണം ഇരട്ടിപ്പ്, കള്ളനോട്ട്, മന്ത്രവാദം, വ്യാജരേഖ എന്നിവ ഉള്‍പ്പെട്ട വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളിലാണ് അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.

error: Content is protected !!