ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99 ലക്ഷം കടന്നു / 24 മണിക്കൂറിനിടയില്‍ 22,065 പുതിയ കോവിഡ് കേസുകൾ കൂടി

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടിയോടടുക്കുന്നു. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. 22,065 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഒരു ദിവസത്തിനിടെ 354 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 99,06,165 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 3,39,820 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.

error: Content is protected !!