Info

തദ്ദേശ തെരഞ്ഞെടുപ്പ് ; വിജയിച്ച അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ത​ദ്ദേ​ശ​ തെ​​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച അം​ഗ​ങ്ങ​ള്‍ ഇന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ള്‍ പാ​ലി​ച്ചാ​ണ് ച​ട​ങ്ങ് നടക്കുക. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ രാ​വി​ലെ പ​ത്തി​നും കോ​ര്‍പ​റേ​ഷ​നു​ക​ളി​ല്‍ 11.30നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ആ​രം​ഭി​ക്കു​ക. കോ​വി​ഡ്​ ബാ​ധി​ക്കു​ക​​യോ സ​മ്ബ​ര്‍​ക്ക​വി​ല​ക്കി​ല്‍ ആ​വു​ക​യോ ചെ​യ്​​ത​വ​ര്‍ ഏ​റ്റ​വും അ​വ​സാ​നം പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ചാ​ണ്​ ​എ​ത്തേ​ണ്ട​ത്.

ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭ​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ സ്വ​ത​ന്ത്ര​രു​ടെ​യും ചെ​റു​പാ​ര്‍​ട്ടി​ക​ളു​ടെ​യും പി​ന്തു​ണ​ക്ക്​ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന പാ​ര്‍​ട്ടി​ക​ള്‍. തു​ല്യ​ത വ​ന്നാ​ല്‍ ന​റു​ക്കി​ടും.ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ആ​ദ്യ അം​ഗ​ത്തെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യി​ക്കു​ന്ന​ത് വ​ര​ണാ​ധി​കാ​രി​ക​ളാ​ണ്. കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ ക​ല​ക്​​ട​ര്‍​മാ​രും സ​ത്യ​പ്ര​തി​ജ്ഞ​യു​ടെ ചു​മ​ത​ല വ​ഹി​ക്കും. ഓ​രോ​യി​ട​ത്തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ അം​ഗം വ​ര​ണാ​ധി​കാ​രി​ക്കു​മു​ന്നി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ും. തു​ട​ര്‍​ന്ന്​ ഇൗ ​അം​ഗം മ​റ്റു​ള്ള​വ​ര്‍​ക്ക്​ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

മേ​യ​ര്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ര്‍ 28ന്​ ​രാ​വി​ലെ 11നും ​ഡെ​പ്യൂ​ട്ടി മേ​യ​ര്‍, വൈ​സ്​ ചെ​യ​ര്‍​പേ​ഴ്​​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്നു​ത​ന്നെ ഉ​ച്ച​ക​ഴി​ഞ്ഞ്​ ര​ണ്ടി​നും ന​ട​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 30ന്​ ​രാ​വി​ലെ 11നും ​ഉ​പാ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞ്​ ര​ണ്ടി​നും ന​ട​ക്കും.

error: Content is protected !!