ദുബായ്

794 വർഷങ്ങൾക്കുശേഷം ആകാശത്ത് ഇന്ന് മഹാഗ്രഹ സംഗമം.

794 വർഷങ്ങൾക്കുശേഷം ആകാശത്ത് ഇന്ന് മഹാഗ്രഹ സംഗമം. 1623ലാണ് ഇത്തരത്തിൽ വ്യാഴം, ശനി ഗ്രഹങ്ങളുടെ സംഗമം നടന്നത്. നൂറ്റാണ്ടുകളിലെ തന്നെ അപൂർവ്വ കാഴ്ചയൊരുക്കി ഇന്ന് തെക്കു പടിഞ്ഞാറൻ സന്ധ്യാ മാനത്ത് ഭൂമിയുടെ നേർ രേഖയിൽ ദൃശ്യമാകും. ഇനി അടുത്ത മഹാഗ്രഹ സംഗമം 2080ൽ കാണാം. ദക്ഷിണാന്തക ദിനത്തിൽ ഗ്രഹ മഹാസംഗമം നടക്കുന്നു എന്ന പ്രത്യേകതകൂടി ഇക്കുറിയുണ്ട്. വ്യാഴമായിരിക്കും മാനത്ത് ആദ്യം തെളിഞ്ഞു കാണുന്നത്. ക്രമേണ ശനി ഗ്രഹത്തെയും നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയും. സന്ധ്യാ മാനത്ത് വിരിയുന്ന അപൂർവ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം.

error: Content is protected !!