കേരളം

ബുറെവി ചുഴലിക്കാറ്റ് ഭിഷണിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. ; അഞ്ചു ജില്ലകളില്‍ പൊതു അവധി

ബുറെവി ചുഴലിക്കാറ്റ് ഭിഷണിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. രാവിലെ 10 മുതല്‍ മുതല്‍ വൈകിട്ട് ആറുവരെയാണ് അടച്ചിടുക. ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി.എന്നാൽ ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

ബുറെവി ചുഴലിക്കാറ്റ് നാളെ ശക്തി കുറഞ്ഞ് കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും.
കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയായിരിക്കും. ചുഴലിക്കാറ്റ് കേന്ദ്രം കടന്നുപോകുന്നതിന്റെ വടക്കുഭാഗങ്ങളില്‍ കൂടുതല്‍ മഴയുണ്ടാകും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

error: Content is protected !!