അബൂദാബി ആരോഗ്യം

23000 കടന്ന് യു എ ഇയിലെ സജീവ കോവിഡ് കേസുകൾ / ഇന്ന് 1,284 പുതിയ കോവിഡ് കേസുകൾ

യുഎഇയിൽ ഇന്ന് 1,284 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്ന് 765 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,284 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 191,150 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 765 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 167,306 ആയി.

യു എഇയിൽ നിലവിൽ 23,214 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 630 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

144,602  പുതിയ കോവിഡ് ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!