അജ്‌മാൻ അന്തർദേശീയം അബൂദാബി അൽഐൻ ഇന്ത്യ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ ഇയിൽ മിനി പൊതു മാപ്പിന്റെ കാലാവധി ഡിസംബർ 31 വരെ ; നടപടിക്രമങ്ങൾ വിശദീകരിച്ച് ഐസി‌എ

യു എ ഇയിൽ വിസ ലംഘകർക്ക് അനുവദിച്ച ഗ്രേസ് പിരീഡിൽ നിന്ന് പ്രയോജനം നേടുന്നതിനുള്ള നടപടിക്രമങ്ങൾ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസി‌എ) പുറത്തിറക്കി.

യു എ ഇയിൽ മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീർന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനായുള്ള അവസാന ഇളവ് തീയതി 2020 ഡിസംബർ 31 ആണ്

റെസിഡൻസ് വിസ നിയമലംഘകർ ഡിസംബർ 31 ന് മുമ്പായി പുറപ്പെടുന്ന തീയതിയിൽ ഒരു എയർ ടിക്കറ്റ് ബുക്ക് ചെയ്യുകയും പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂർ മുമ്പ് ടിക്കറ്റും പാസ്‌പോർട്ടുമായി വിമാനത്താവളത്തിലെത്തുകയും വേണം.

പൊതുമാപ്പ് ഇളവ് ലഭിക്കുന്നതിനായി വിസാകാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്ന റസിഡന്റ് വിസക്കാരായ അബുദാബി, ഷാർജ, റാസ് അൽ ഖൈമ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്നവർ പുറപ്പെടുന്ന സമയത്തിന് ആറ് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണം.

ദുബായ്, അൽ മക്തൂം വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂർ മുമ്പ് ദുബായ് സിവിൽ ഏവിയോൺ സുരക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.

error: Content is protected !!