ആരോഗ്യം ദുബായ്

ദുബായ് നൈഫ് ഏരിയയിൽ പുതിയ കോവിഡ് കേസുകൾ ഒന്നും തന്നെ ഇല്ല ; ഏരിയ കൂടുതൽ സുരക്ഷിതമാകുന്നത് വരെ മുൻകരുതൽ നടപടികൾ ശക്തമായി തുടരും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലെ നെയ്ഫ് പ്രദേശത്ത് പുതിയ കോവിഡ് -19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻ‌സി) അംഗം പറഞ്ഞു.

പ്രാദേശിക അറബിക് മാധ്യമ റിപ്പോർട്ട് അനുസരിച്ച് പുതിയ പോസിറ്റീവ് കേസുകൾ ഇല്ലെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി നൈഫ് ഏരിയ അടച്ചിടുമെന്നും കൂടുതൽ സുരക്ഷിതമെന്ന് കരുതുന്നതുവരെ നടപടികൾ ശക്തമായി തുടരുമെന്നും എഫ്‌എൻ‌സി അംഗം ധേരാർ ബെൽ‌ഹോൾ അൽ ഫലാസി പറഞ്ഞു.

പരിശോധനകൾ തുടരുമെന്നും അൽ ഫലാസി കൂട്ടിച്ചേർത്തു. കുറഞ്ഞത് 6,391 പേരെ ഇതിനകം പരിശോധിച്ചിട്ടുണ്ട് , പൊതു സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പേരെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

error: Content is protected !!