ഫുജൈറ

ഫുജൈറയിൽ ട്രക്കിലേക്ക് കാർ ഇടിച്ചുകയറി 21 കാരനായ എമിറാത്തി യുവാവ് മരിച്ചു

ഫുജൈറയിൽ ട്രക്കിലേക്ക് കാർ ഇടിച്ചുകയറി 21 കാരനായ എമിറാത്തി യുവാവ് മരിച്ചു.

ഇന്ന് ബുധനാഴ്ച വൈകുന്നേരം ഫുജൈറ എമിറേറ്റിലെ സാം ഏരിയയിലെ തവെയ്ൻ റോഡിൽ ഹെവി ട്രക്കിലേക്ക് കാർ ഇടിച്ചുകയറിയാണ് 21 കാരനായ എമിറാത്തി യുവാവ് മരിച്ചത്.

അപകടത്തിൽപ്പെട്ട ഹെവി ട്രക്ക് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഫുജൈറ പോലീസിന്റെ സെൻട്രൽ ഓപ്പറേഷൻ റൂം ട്രാഫിക് പട്രോളിംഗ്, ആംബുലൻസുകൾ, പാരാമെഡിക്കുകൾ, രക്ഷാപ്രവർത്തകർ എന്നിവരെ റിപ്പോർട്ടുചെയ്ത സ്ഥലത്തേക്ക് അയച്ചതായി ട്രാഫിക് ആൻഡ് പട്രോളിംഗ് വിഭാഗം ഡയറക്ടർ കേണൽ സാലിഹ് അൽ ധൻഖാനി പറഞ്ഞു.

അപകടത്തിൽ എമിറാത്തി യുവാവിന് ഗുരുതര പരിക്കേറ്റു. ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുമ്പ് മരണപ്പെടുകയായിരുന്നു. ഹെവി ട്രക്കിന്റെ ഡ്രൈവറേയും പരിക്കേറ്റ പ്രാഥമിക ചികിത്സ നൽകി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കാനും പ്രത്യേകിച്ചും വിവിധ റോഡുകളിലെ വത്യസ്‍തങ്ങളായ വേഗത പരിധിയും , സ്റ്റിയറിങിലും എപ്പോഴും ശ്രദ്ധാലുവായിരിക്കാൻ എല്ലാ ഡ്രൈവർമാരോടും പോലീസ് അഭ്യർത്ഥിച്ചു.

error: Content is protected !!