അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

വീട്ടുജോലി നിയമനം ; യു‌എഇയിലുടനീളമുള്ള 250 സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികൾ അടച്ചുപൂട്ടി

വീട്ടുജോലിക്കാരെ നിയമിക്കുന്നത് സുഗമമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി യു‌എഇയിലുടനീളമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള 250 റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ അടച്ചുപൂട്ടൽ നടപ്പാക്കിയതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) മന്ത്രി നാസർ ബിൻ താനി അൽ ഹമേലി,  ചൊവ്വാഴ്ച ഫെഡറൽ നാഷണൽ കൗൺസിൽ അംഗങ്ങളോട് പറഞ്ഞു. വിവിധ ഓഫീസുകളുടെ ലൈസൻസ് കാലാവധി കഴിഞ്ഞ ശേഷമാണ് അടച്ചുപൂട്ടൽ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

യു‌എഇയിലെ വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള 2017 ലെ തീരുമാനത്തിന് അനുസൃതമായി 2021 മാർച്ച് മുതൽ വീട്ടുജോലിക്കാരുടെ നിയമന പ്രക്രിയകൾ തദ്ബീർ കേന്ദ്രങ്ങളിലൂടെ മാത്രമേ നടപ്പാക്കാവൂ എന്നും അൽ ഹമേലി അറിയിച്ചു. നിലവിൽ 10 സ്വകാര്യ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും 2021 മാർച്ച് അവസാനത്തോടെ അവ അടച്ചിടും. അടച്ച റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് പകരം 54 തദ്‌ബീർ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

അടച്ചുപൂട്ടൽ ഉത്തരവ് ലംഘിച്ച 99 റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വീട്ടുജോലിക്കാർ, പരിചാരികർ തുടങ്ങിയ എല്ലാ റിക്രൂട്ട്‌മെന്റ് പ്രക്രിയകളും കൈകാര്യം ചെയ്യുന്നതിനായി ആദ്യത്തെ തദ്‌ബീർ കേന്ദ്രങ്ങൾ 2018 ലാണ് യുഎഇയിൽ ആരംഭിച്ചത്. 2017 ൽ സ്വകാര്യ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കുള്ള ലൈസൻസ് പുതുക്കുന്നതും മന്ത്രാലയം നിർത്തി.

error: Content is protected !!