അബൂദാബി

കനത്ത മൂടൽമഞ്ഞുള്ള സമയങ്ങളിൽ അബുദാബിയിൽ വലിയ വാഹനങ്ങളുടെ സഞ്ചാരത്തിന് നിരോധനമേർപ്പെടുത്തിയതായി അബുദാബി പോലീസ്

കനത്ത മൂടൽമഞ്ഞുള്ള സമയത്ത് അബുദാബി എമിറേറ്റിന്റെ ആന്തരികവും ബാഹ്യവുമായ റോഡുകളിൽ ട്രക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയുടെ സഞ്ചാരം നിരോധിച്ചതായി അബുദാബി പോലീസ് അറിയിച്ചു. റോഡിൽ ദൂരക്കാഴ്ച സാധാരണ നിലയിലാകുന്നവരെ ഈ നിരോധനം തുടരും.

ട്രാഫിക്കും റോഡ് ഉപയോക്താക്കളുടെ സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി ദൃശ്യപരത പുനസ്ഥാപിക്കുന്നതുവരെ അബുദാബി എമിറേറ്റിന്റെ ചെറിയതും – വലിയതുമായ റോഡുകളിലെ ട്രക്കുകൾ, ബസുകൾ, വലിയ വാഹനങ്ങൾ എന്നിവക്ക് നിരോധനം നടപ്പാക്കുകയാണെന്ന് ചൊവ്വാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിൽ നൽകിയ പ്രസ്താവനയിൽ പോലീസ് പറഞ്ഞു.

ബന്ധപ്പെട്ട അതോറിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ച് മൂടൽമഞ്ഞുള്ള സമയങ്ങളിൽ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് 2017 ലെ  178 ലെ ആർട്ടിക്കിൾ 104 അനുസരിച്ച് നിയമലംഘകർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കാം.

 

 

error: Content is protected !!