അബൂദാബി

അബുദാബി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ റോഡ് ( E 12 ) നാളെ മുതൽ ഭാഗികമായി അടച്ചിടുന്നു.

അബുദാബി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ റോഡ് ( E 12 ) നാളെ ജനുവരി 7 വ്യാഴാഴ്ച മുതൽ ജനുവരി 10 ഞായറാഴ്ച വരെ ഭാഗികമായി അടച്ചിടുന്നതായി അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) ട്വിറ്ററിലൂടെ അറിയിച്ചു. റോഡിലെ രണ്ട് ലൈനുകൾ ഓരോന്നും രണ്ട് ദിവസം വീതം അടയ്ക്കും.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണെമന്നും ഐടിസി അറിയിച്ചു. റോഡിലെ ഭാഗികമായ അടച്ചിടൽ വിശദീകരിക്കുന്ന ഒരു മാപ്പും ഐടിസി  ട്വിറ്ററിൽ പങ്ക് വെച്ചു.

error: Content is protected !!