ഇന്റർനാഷണൽ ഡിഫൻസ് എക്സിബിഷൻ (ഐഡിഎക്സ് 2021), നേവൽ ഡിഫൻസ് എക്സിബിഷൻ (നാവിഡെക്സ് 2021) എന്നിവയിൽ പങ്കെടുക്കുന്നവർ അബുദാബിയിലെത്തുമ്പോൾ 10 ദിവസത്തെ കൊറന്റൈൻ നടപടിക്രമത്തിൽ നിന്ന് ഒഴിവാക്കുന്നതിന് അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിൽ നിന്ന് അനുമതി ലഭിച്ചതായി എക്സിബിഷനുകൾ സംഘടിപ്പിക്കുന്ന അബുദാബി നാഷണൽ എക്സിബിഷൻസ് കമ്പനി (അഡ്നെക്) അറിയിച്ചു. ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര പ്രതിനിധികളുടെ വരവ് സുഗമമാക്കുന്നതിനായാണ് ഈ തീരുമാനം സ്വീകരിച്ചത്.
ഫെബ്രുവരി 21-25 തീയതികളിൽ രാഷ്ട്രപതി ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് എക്സിബിഷനുകൾ നടക്കുക.
വരുന്ന അന്തർദ്ദേശീയ സന്ദർശകർ കൊറന്റൈനിൽ നിന്ന് ഒഴിവാക്കുന്നതിനായി A4 വലുപ്പത്തിലുള്ള പേപ്പറിൽ അച്ചടിച്ച അവരുടെ ഇവന്റ് ബാഡ്ജ് എല്ലാ അതിർത്തിയിലും ഹാജരാക്കണം. ഇവർ ട്രാക്കിംഗ് റിസ്റ്റ്ബാൻഡുകൾ ധരിക്കേണ്ടതില്ല