ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും അബുദാബിയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇപ്പോൾ കൊറന്റൈൻ ആവശ്യമില്ല. 17 വ്യത്യസ്ത രാജ്യങ്ങൾ അടങ്ങുന്ന ഗ്രീൻ ലിസ്റ്റിന്റെ അപ്ഡേറ്റ് ചെയ്ത പട്ടികയിൽ ഇപ്പോൾ അബുദാബി ഖത്തറിനെയും ഒമാനിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി, കുവൈത്ത് എന്നീ രാജ്യങ്ങൾ നേരത്തെ ഗ്രീൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്
ഈ ലിസ്റ്റിൽപെട്ട രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് വരുന്നവർക്ക് 10 ദിവസത്തെ കൊറന്റൈൻ ആവശ്യമില്ല.എന്നാൽ യാത്രയ്ക്ക് മുൻപ് 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് നിർബന്ധമാണ്. അബുദാബിയിൽ എത്തിക്കഴിഞ്ഞാലും ഇവർക്ക് വിമാനത്താവളത്തിൽ പിസിആർ പരിശോധനയുണ്ടാകും. ഇതിന്റെ നെഗറ്റീവ് ഫലം ലഭിക്കുന്നത് വരെ നിരീക്ഷണത്തിൽ കഴിയണം.
ഗ്രീൻ ലിസ്റ്റിൽപെട്ട രാജ്യങ്ങൾ താഴെ പറയുന്നവയാണ്.
-ബ്രൂണൈ
-ചൈന
-ഹോംഗ് കോംഗ്
ഐസിൽ ഓഫ് മാൻ
-കുവൈറ്റ്
-മക്കാവോ
-മൗറീഷ്യസ്
-മംഗോളിയ
-ന്യൂ കാലിഡോണിയ
-ന്യൂസിലാന്റ്
-ഒമാൻ
-ഖത്തർ
-സാവോ ടോമും പ്രിൻസിപ്പി
-സൗദി അറേബ്യ
-സെന്റ് കിറ്റ്സ് & നെവിസ്
-തൈപേ
-തായ്ലൻഡ്