യുഎഇയിലെ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ എയർ അറേബ്യ ജനുവരി 18 മുതൽ ഷാർജയിൽ നിന്നും ദോഹയിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു.
എയർ അറേബ്യയുടെ വെബ്സൈറ്റ് സന്ദർശിച്ചോ കോൾ സെന്ററിലൂടെയോ ട്രാവൽ ഏജൻസികളിലൂടെയോ യാത്രക്കാർക്ക് ഇപ്പോൾ ഷാർജ – ദോഹ നേരിട്ടുള്ള ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം.
എയർ അറേബ്യ യാത്രക്കാർക്ക് സൗജന്യ കോവിഡ് -19 ഇൻഷുറൻസ് പരിരക്ഷയും എയർലൈൻ ഏർപ്പെടുത്തിയിട്ടുണ്ട് . ബുക്കിംഗിന്റെ ഭാഗമായി ഇൻഷുറൻസ് ലഭ്യമാകും. ഇതിനായി പ്രത്യേക രേഖകളൊന്നും ആവശ്യമില്ല. ദിവസേനയുള്ള ഫ്ലൈറ്റുകൾ 1610 ൽ ഷാർജയിൽ നിന്ന് ദോഹയിലേക്കും 1710 ൽ ദോഹയിൽ നിന്ന് ഷാർജയിലേക്കും പുറപ്പെടും.