യുഎഇയിൽ ഇന്ന് 3,453 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ന് 5 മരണം കൂടി രേഖപ്പെടുത്തി. ഇന്നത്തെ പുതിയ 3453 കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 253,261 ആണ്.
ഇന്നത്തെ കണക്കനുസരിച്ച് 3,268 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യുഎഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 225,374 ആയി.
യുഎഇ യിൽ നിലവിൽ 27,142 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.
ഇന്ന് സ്ഥിരീകരിച്ച 5 മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് യുഎഇ യിൽ ഇതുവരെ 745 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.