അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

കോവിഡ് -19 : യുഎഇയിലെ സർക്കാർ ജീവനക്കാർ ഓരോ 14 ദിവസത്തിലും പിസിആർ പരിശോധന നടത്തണമെന്ന് നിബന്ധന

കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനുള്ള പുതിയ നടപടികൾ നടപ്പിലാക്കുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും ഒരു പുതിയ സർക്കുലർ നൽകി.

സർക്കുലർ പ്രകാരം 2021 ജനുവരി 17 മുതൽ യുഎഇയിലെ മന്ത്രാലയങ്ങളിലെയും ഫെഡറൽ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാരും ഓരോ 14 ദിവസത്തിലും പിസിആർ പരിശോധന നടത്തണം.

യുഎഇയിൽ അംഗീകരിച്ച രണ്ട് കോവിഡ് വാക്സിനുകളിൽ ഒന്ന് ജീവനക്കാരൻ എടുത്തിട്ടുണ്ടെങ്കിലോ യുഎഇ അധികൃതർ പുറത്തുവിട്ട മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വാക്സിൻ എടുക്കാൻ അയാൾ അല്ലെങ്കിൽ അവൾ യോഗ്യനല്ലെങ്കിലോ, ജീവനക്കാരനെ പരിശോധനക്കുള്ള പണം നൽകുന്നതിൽ നിന്ന് ഒഴിവാക്കും. ഈ സാഹചര്യത്തിൽ, ഓരോ 14 ദിവസത്തിലും പിസിആർ ടെസ്റ്റുകളുടെ ചിലവ് സർക്കാർ സ്ഥാപനം വഹിക്കും.

error: Content is protected !!