അബൂദാബി ആരോഗ്യം

പ്രതിദിന കോവിഡ് വാക്സിൻ വിതരണത്തിൽ ലോകത്ത് ഒന്നാമതായി യുഎഇ

കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 100 ​​ആളുകൾക്ക് 1.16 ഡോസ് എന്ന നിരക്കിൽ കോവിഡ് -19 വാക്സിൻ പ്രതിദിന ഡോസുകൾ വിതരണം ചെയ്യുന്നതിൽ ലോകത്ത് ഒന്നാമതായി യുഎഇ എത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ (എൻ‌സി‌ഇ‌എം‌എ) വക്താവ് ഡോ. സെയ്ഫ് അൽ ധഹേരി അറിയിച്ചു. മൊത്തത്തിൽ, യു‌എഇയുടെ ഡോസ് അഡ്മിനിസ്ട്രേഷൻ നിരക്ക് 100 പേർക്ക് 20.8 ആണ്.

യുഎസ്, ചൈന, യുകെ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് ശേഷം വാക്സിൻ ലഭ്യമാക്കിയതിൽ ലോകത്ത് അഞ്ചാം സ്ഥാനമാണ് യുഎഇക്ക്

അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കാൻ ഞങ്ങൾ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും ഡോ. അൽ ധഹേരി ആവശ്യപ്പെട്ടു. ജനുവരി 19 ചൊവ്വാഴ്ച വരെ യുഎഇ 2.06 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിനുകളാണ്‌ നൽകിയിട്ടുള്ളത്.

error: Content is protected !!