Info

കേരളത്തിലേക്കുള്ള കൊവിഷീല്‍ഡ് ; 11 മണിയോടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തും

കേരളത്തിലേക്കുള്ള കൊവിഷീല്‍ഡ് വാക്‌സിന്‍ സീറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. രാവിലെ 11 മണിയോടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തും. ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്ബാശ്ശേരിയിലെത്തുന്നത്.

ആദ്യ ബാച്ച്‌ വാക്സിന്‍ നെടുമ്ബാശ്ശേരിയിലെത്തുമ്ബോള്‍ കളക്ടറും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വാക്സിന്‍ റീജിയണല്‍ സ്റ്റോറുകളില്‍ സൂക്ഷിക്കും. രണ്ടാമത്തെ ബാച്ച്‌ വാക്സിനുമായി വിമാനം വൈകുന്നേരം തിരുവനന്തപുരത്തെത്തും. എറണാകുളം- 1,80,000, തിരുവനന്തപുരം- 1,34000, കോഴിക്കോട്- 1, 19, 500 ഡോസുകള്‍ വീതമാണ് എത്തുന്നത്.ശനിയാഴ്‌ചയാണ് വാക്‌സിനേഷന്‍ തുടങ്ങുന്നത്.

error: Content is protected !!